നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 27-ന് ചിത്രം തീയറ്ററുകളിലെലെത്തും.
‘കല്‍ക്കി 2898 AD’ പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ തുടങ്ങി 2898 എ.ഡി വരെ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.
ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചൻ, കമല്‍ ഹാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. വേഫറര്‍ മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
‘കല്‍ക്കി 2898 AD’യുടെ പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ജൂണ്‍ 27-ന് ചിത്രം തീയറ്ററുകളിൽ

Reading Time: < 1 minute