dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം കാനഡയില്‍ മരിച്ച നിലയില്‍

Reading Time: < 1 minute

ഒട്ടാവ: ഇന്ത്യൻ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്റാറിയോയിലെ വീട്ടില്‍ മാർച്ച്‌ ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. അതേസമയം അപകടത്തില്‍ മരിച്ചവരെ സംബന്ധിച്ച്‌ ആദ്യം വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് മരിച്ചവരെ കുറിച്ച്‌ കൃത്യമായൊരു നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേർന്നത്. എന്നാൽ തീപ്പിടിത്തത്തെ കുറിച്ച്‌ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി പീല്‍ പോലീസ് കോണ്‍സ്റ്റബിള്‍ ടാറിൻ യങ് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *