ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് 2,281 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 468 മുതൽ 480 വരെയുള്ള കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിച്ചുകൊണ്ട് അവരുടെ പ്രവിശ്യാ നാമനിർദ്ദേശങ്ങൾ ഉറപ്പാക്കാൻ നാൽപ്പത്തിയഞ്ച് ദിവസത്തെ സമയമുണ്ട്.
ഈ അപേക്ഷകർക്ക് OINP നോമിനേഷൻ ലഭിച്ചതിന് ശേഷം 600 പോയിൻ്റുകൾ ലഭിക്കും. അവരുടെ CRS സ്കോർ 1068 നും 1,080 നും ഇടയിലായി ഉയർത്തി, ഭാവിയിലെ ജനറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലും അവരെ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കും.







