dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Immigration #India

കനേഡിയൻ പൗരത്വം; ഇന്ത്യ തന്നെ മുന്നിൽ

Reading Time: < 1 minute

കുടിയേറ്റക്കാരുടെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായി കാനഡ തുടരുന്നതായി റിപ്പോർട്ട്. കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ കനേഡിയൻ പൗരത്വം ലഭിച്ച ലഭിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.
കനേഡിയൻ പൗരത്വം ഏറ്റവും കൂടുതൽ ലഭിച്ച രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരമായി ആധിപത്യം പുലർത്തുന്ന ഇന്ത്യ, ഫിലിപ്പീൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ഇത്തവണയും മുന്നിൽ നിൽക്കുന്നതായി കണക്കുകൾ പറയുന്നു.
2024 ജൂലൈയിലെ കണക്കനുസരിച്ച്, പുതിയ കനേഡിയൻ പൗരന്മാരുടെ ആകെ എണ്ണം 243,339 ആയി ഉയർന്നു. 2022-ൽ വർഷാവസാനത്തോടെ 375,668 നേഡിയൻ പൗരത്വം ലഭിച്ചപ്പോൾ 2023-ൽ കനേഡിയൻ പൗരത്വം ലഭിച്ച ആളുകളുടെ എണ്ണം 379,925 ആയി ഉയർന്നു.
കനേഡിയൻ കുടിയേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ പ്രവണത 2024 ലും തുടർന്നതായി കണക്കുകൾ പറയുന്നു. 2023 ൽ മൊത്തം 78,580 ഇന്ത്യൻ കുടിയേറ്റക്കാർക്ക് പൗരത്വം ലഭിച്ചപ്പോൾ ഇത് 2024 ജൂലൈ ആയപ്പോൾ തന്നെ 56,175 ഇന്ത്യൻ കുടിയേറ്റക്കാർക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. 2022-ൽ 15.8% ,2023-ലെ 20%, 2022-ൽ 15.8% എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ 2024-ൽ ഇന്ത്യയിൽ നിന്നുള്ള പുതിയ പൗരന്മാരുടെ എണ്ണം 23 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള പുതിയ കനേഡിയൻ പൗരന്മാരുടെ എണ്ണം ഇന്ത്യയ്ക്ക് ശേഷമുള്ള മറ്റ് മികച്ച 5 രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

Leave a comment

Your email address will not be published. Required fields are marked *