dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

സാഹസിക ജോലി വാഗ്ദാനം ചെയ്ത് മൊറൈന്‍ ലേക്ക് ബസ് കമ്പനി; മെയ് 25 നകം അപേക്ഷ സമര്‍പ്പിക്കാം

Reading Time: < 1 minute

സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസിക ജോലി വാഗ്ദാനം ചെയ്ത് മൊറൈന്‍ ലേക്ക് ബസ് കമ്പനി. ബാന്‍ഫ്നാ ഷണല്‍പാര്‍ക്കില്‍ സമ്മര്‍ സീസണിലാണ് ജോലി. നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചതായി കനമ്പി വ്യക്തമാക്കി. 8,000 ഡോളർ വേതനവും 2,000 ഡോളര്‍ ബോണസും ബാന്‍ഫില്‍ സൗജന്യ താമസസൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ ജോലി ചെയ്യണം.
മൊറൈന്‍ ലേക്ക്, ലേക്ക് ലൂയിസ് എന്നിവയ്ക്ക് അരികിലൂടെയുള്ള ട്രെയിലൂടെ സഞ്ചരിച്ച് യാത്രയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഉള്ളടക്കം നിര്‍മിക്കുന്നതിനും വിദഗ്ധരായ രണ്ട് ആളുകളെയാണ് കമ്പനി തിരയുന്നത്. സോഷ്യല്‍മീഡിയയില്‍ കനേഡിയന്‍ പൗരന്മാരുമായി തങ്ങളുടെ സാഹസികത പങ്കുവയ്ക്കാന്‍ ഉത്സാഹമുള്ള ആളുകളെയാണ് തിരയുന്നതെന്ന് മൊറെയ്ന്‍ ലേക്ക് ബസ് കമ്പനി ഉടമ ജെസ്സി കിറ്റെറിഡ്ജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *