dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയില്‍ വെയിറ്റര്‍ ജോലിക്ക് ക്യൂ നിൽക്കുന്നത് മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; ആശങ്കയുയർത്തി വീഡിയോ

Reading Time: < 1 minute

ഇന്ത്യയിൽ നിന്നും മിക്കവാറും ആളുകൾ പഠനത്തിനോ ജോലിക്കോ വേണ്ടി പോകുന്ന രാജ്യമാണ് കാനഡ. അടുത്ത കാലത്തായി കാനഡയിലെ സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലയേയും ബാധിച്ചതായി കാണാൻ സാധിക്കും. കാനഡയിൽ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കനേഡിയന്‍ ബഹുഭാഷാ ബ്രോഡ്കാസ്റ്ററില്‍ നിന്നുള്ള ഒരു വാര്‍ത്ത ക്ലിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാനഡയിലെ ബ്രാംപ്ടണില്‍ നിന്നാണ് റിപ്പോര്‍ട്ട് വരുന്നത്.
ഇത് ആശങ്കയുണർത്തുന്ന വീഡിയോയാണ് എന്നാണ് മിക്കവാറും ആളുകളുടെ അഭിപ്രായം. ഒരു റെസ്റ്റോറന്റിൽ വെയിറ്ററാവുന്നതിന് വേണ്ടിയുള്ള പരസ്യം കണ്ട് ജോലിക്ക് വേണ്ടി ക്യൂ നിൽക്കുന്ന ആളുകളാണ് വീഡിയോയിൽ ഉള്ളത്. അതിൽ തന്നെ ഏറെയും ഇന്ത്യക്കാരാണ്.
@MeghUpdates എന്ന യൂസറാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, ബ്രാംപ്ടണിൽ തുറക്കുന്ന ഒരു പുതിയ റെസ്റ്റോറൻ്റിൻ്റെ പരസ്യം കണ്ടതിന് പിന്നാലെ 3000 വിദ്യാർത്ഥികൾ (ഭൂരിഭാ​ഗവും ഇന്ത്യക്കാർ) വെയിറ്ററുടേയും പരിചാരകരുടേയും ജോലിക്കായി വരി നിൽക്കുന്ന കാനഡയിൽ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങൾ എന്നാണ്.
കാനഡയിൽ വലിയ തൊഴിലില്ലായ്മയാണോ? ഇന്ത്യയിൽ നിന്നും സ്വപ്നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കൾക്ക് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ് എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
“ഇത് വളരെ മോശമാണ്, എല്ലാവരും ജോലി അന്വേഷിക്കുന്നു, ആർക്കും കൃത്യമായി ജോലി ലഭിക്കുന്നില്ല. എൻ്റെ പല സുഹൃത്തുക്കൾക്കും ഇപ്പോൾ ജോലിയില്ല, അവർ 2-3 വർഷമായി ഇവിടെയുണ്ട്” എന്നായിരുന്നു ഒരാളുടെ കമന്റ്.
“കാനഡയിൽ എന്ത് ജോലി ചെയ്യാനും അവർ തയ്യാറാണ്, എന്നാൽ ഇന്ത്യയിൽ അതേ ജോലി ചെയ്യാൻ നാണമാണ്. ശരിയാണ്, ഇന്ത്യയേക്കാൾ കാനഡയിലെ വേതനം വളരെ കൂടുതൽ തന്നെയാണ്“ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Leave a comment

Your email address will not be published. Required fields are marked *