dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies #movie

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍

Reading Time: < 1 minute

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ 3 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്.
മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇടവേള ബാബുവിനെ ജാമ്യത്തില്‍ വിട്ടയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
‘അമ്മ’ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തത് . അംഗത്വ അപേക്ഷ പൂരിപ്പിക്കുന്നതിനുവേണ്ടി നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അവിടെനിന്നും നടിയെ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നടിയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
നടനും എം.എല്‍.എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവരില്‍ നിന്നും ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടുവെന്ന് നടി പറഞ്ഞിരുന്നു. അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും അതിക്രമം നേരിട്ടതായും നടി ആരോപിച്ചിരുന്നു.
2013ല്‍ ഒരു സിനിമയുടെ ഭാഗമായിരിക്കെയാണ് സംഭവമുണ്ടായതെന്നും നടി വെളിപ്പെടുത്തി. അതിക്രമം കാരണം മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും തനിക്ക് നീതി ലഭിക്കണമെന്നും നടി പറഞ്ഞു. ‘അമ്മ’ സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *