dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

CEC-എക്സ്പ്രസ് എൻട്രി; 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

CEC-എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 509 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. എന്നാൽ മുൻ CEC നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ട്ഓഫ് സ്‌കോർ 2-പോയിൻ്റ് വർധിച്ചിട്ടുണ്ട്. ജൂലൈ 31 ന് നറുക്കെടുപ്പിലൂടെ 5,000 ഉദ്യോഗാർത്ഥികൾക്ക് ഐടിഎ നൽകിയതിന് ശേഷമുള്ള ഏറ്റവും വലിയ CEC നറുക്കെടുപ്പാ‌ണിത്.
ഈ വർഷത്തെ ആറാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലായി 2024-ൽ കനേഡിയൻ എക്‌സ്‌പീരിയൻസ് ക്ലാസ് ഉദ്യോഗാർത്ഥികൾക്കായി മൊത്തം 24,800 ഇൻവിറ്റേഷൻ നൽകി.
സെപ്തംബർ മാസത്തെ മൂന്നാമത്തെ നറുക്കെടുപ്പാണിത്. കഴിഞ്ഞയാഴ്ച നടന്ന രണ്ട് നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) നിന്ന് 911 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കൂടാതെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യത്തിനായുള്ള കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പിലൂടെ 1,000 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.

Leave a comment

Your email address will not be published. Required fields are marked *