dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Politics

തമിഴക വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടൻ വിജയ്

Reading Time: < 1 minute

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. “രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു,” താരം പറഞ്ഞു.
“നിങ്ങൾക്കെല്ലാം നിലവിലെ രാഷ്ട്രീയ സാ​ഹചര്യത്തെക്കുറിച്ച് അറിയാം“ നടൻ വിജയ്‌യുടെ രാഷ്ട്രീയ നീക്കത്തെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിൽ പറയുന്നു. “ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്, ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം മറുവശത്ത്. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഒരു ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ എല്ലാവരും, ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം ലഭിച്ച ശേഷം, പാർട്ടി പൊതുയോഗങ്ങളും പരിപാടികളും നടത്താനും അവരുടെ നയങ്ങളും തത്വങ്ങളും പ്രവർത്തന പദ്ധതികളും അവതരിപ്പിക്കാനും കൊടിയും പാർട്ടി ചിഹ്നവും അവതരിപ്പിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *