വാഹന മോഷണവുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് 10 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത് പീൽ റീജിയണൽ പോലീസ്. പ്രൊജക്ട് ഒഡീസിയുടെ ഭാഗമായുള്ള അന്വേഷണത്തിൽ 33.2 ദശലക്ഷം ഡോളർ വിലമതിക്കുന്ന രണ്ട് ട്രക്കുകൾ ഉൾപ്പെടെ 369 മോഷ്ടിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പീൽ മേഖലയിൽ 255 വാഹനങ്ങളും മോൺട്രിയോൾ തുറമുഖത്ത് നിന്ന് 114 വാഹനങ്ങളുമാണ് കണ്ടെത്തിയത്.
മോഷ്ടിച്ച വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കുന്ന ഒരു പ്രാദേശിക ട്രക്കിംഗ് കമ്പനിയെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായി റിപ്പോർട്ട് പറയുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ഒമാനിലെയും തുറമുഖങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് മോഷ്ടിച്ച വാഹനങ്ങൾ ഉദ്ദേശിച്ചതെന്ന് പീൽ റീജിയണൽ പോലീസ് മേധാവി നിഷാൻ ദുരയപ്പ പറഞ്ഞു.
ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ നിന്ന് വാഹനങ്ങൾ മോഷ്ടിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്ന നിരവധി വ്യക്തികളെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹന മോഷണം, 16 പേരെ അറസ്റ്റ് ചെയ്തു, 369 വാഹനങ്ങൾ കണ്ടെത്തി പീൽ പോലീസ്

Reading Time: < 1 minute