dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news Bulletin #Canada Malayalm News Daily

സേവന സമയം നീട്ടി സിആര്‍എ, പുതിയ സമയക്രമം ഇങ്ങനെ

Reading Time: < 1 minute

ഉപഭോക്താക്കളുടെ കോളുകള്‍ വര്‍ധിച്ചതോടെ സേവന സമയം വർധിപ്പിച്ച് കനേഡിയന്‍ റെവന്യു ഏജന്‍സി. സിആര്‍എയുടെ കോണ്‍ടാക്റ്റ് സെന്ററില്‍ സാധാരണ സേവന സമയങ്ങളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കളുടെ കോളുകള്‍ ബ്ലോക്ക് ചെയ്യുന്നത് തടയണമെന്ന ഓംബുഡ്‌സ്മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സമയത്തില്‍ മാറ്റം വരുത്തുന്നത്. 
പുതിയ സമയക്രമം അനുസരിച്ച്, സിആര്‍എയുടെ ഇന്‍ഡിവിജ്വല്‍ ആന്‍ഡ് ബിസിനസ് ടാക്‌സ് എന്‍ക്വയറി ലൈനുകള്‍ തിങ്കൾ മുതല്‍ വെള്ളി വരെ രാവിലെ 6.30 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. കൂടാതെ ശനിയാഴ്ച ഈസ്റ്റേണ്‍ സമയം അനുസരിച്ച് രാവിലെ 7.30 മുതല്‍ രാത്രി 8 മണി വരെ സജീവമായിരിക്കും.  മുമ്പ് കോണ്‍ടാക്റ്റ് സെന്റര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു സമയം. 

Leave a comment

Your email address will not be published. Required fields are marked *