മെറ്റയുടെ വാര്‍ത്താ ഉള്ളടക്ക നിരോധനം കാനഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായതായി പഠനം. തങ്ങളുടെ വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കാൻ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്ന രാജ്യത്തെ പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. കനേഡിയന്‍ ഉപയോക്താക്കള്‍ക്കായി ലിബറല്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ന്യൂസ് ആക്ടിന് മറുപടിയായാണ് മെറ്റ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് ഓഗസ്റ്റില്‍ നീക്കം ചെയ്തത്.
മാധ്യമങ്ങൾക്ക് പുറമെ മറ്റ് ദേശീയ ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ മുമ്പ് ഉപയോക്താക്കള്‍ ഉപയോഗിച്ചതിന്റെ 64 ശതമാനവും നഷ്ടപ്പെട്ടതായി പഠനം പറയുന്നു. പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റിന്റെ 85 ശതമാനവും നഷ്ടപ്പെട്ടു. നിരോധനത്തെ തുടര്‍ന്ന് നാല് മാസത്തിനുള്ളില്‍ എല്ലാ പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകളില്‍ പകുതിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തിയതായും പഠനം കണ്ടെത്തി.
കാനഡയിലെ മെറ്റയുടെ വാര്‍ത്താ ഉള്ളടക്ക നിരോധനം; തിരിച്ചടി നേരിട്ട് പ്രാദേശിക മാധ്യമങ്ങള്‍
Reading Time: < 1 minute






