ചണ്ഡീഗഡ്: ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷത്തിനിടെ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ സംഭവമാണിത്. ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിൽ ഡോക്ടറൽ ബിരുദ വിദ്യാർഥി സമീർ കാമത്തിനെ തിങ്കളാഴ്ച വൈകുന്നേരമാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 ഓഗസ്റ്റിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 23കാരൻ യു.എസ് പൗരത്വവും നേടിയിരുന്നു. 2025ലാണ് ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കേണ്ടിയിരുന്നത്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറൽ വിദ്യാർത്ഥിയായ സമീർ കാമത്തിനെ (23) തിങ്കളാഴ്ച വാറൻ കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേധാവി എക്കാർഡ് ഗ്രോൾ അറിയിക്കുകയായിരുന്നു.







