dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തി

Reading Time: < 1 minute

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയുടെ തുടക്കമായാണ് നരേന്ദ്രമോദി കേരളത്തിൽ എത്തിയത്. മഹിളാ സമ്മേളനം റോഡ് ഷോ എന്നിവയിൽ പങ്കെടുത്തു. പാർട്ടിവേദികളിൽ പ്രത്യക്ഷപ്പെടാതെ വിവിധ മേഖലകളിൽ മികവുതെളിയിച്ച ആയിരത്തിലധികം വനിതകൾക്കാണ് മഹിളാ സമ്മേളനത്തിൽ ക്ഷണമുള്ളത്.ഇത്രയധികം വനിതകള്‍ പങ്കെടുക്കുന്ന ഒരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ല. ‘മോദിയുടെ ഗാരന്റി’ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചാണ് പരിപാടിയിൽ വികസന നേട്ടങ്ങള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്. ലോകം അടയാളപ്പെടുത്തിയ മലയാളി വനികളെ പേരെടുത്ത് പ്രശംസിച്ചായിരുന്നു തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തൃശ്ശൂര്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *