ഒൻ്റാറിയോയിൽ അഞ്ചാംപനി ബാധിച്ച് കുട്ടി മരിച്ചു. 10 വർഷത്തിനിടെ പ്രവിശ്യയിൽ അഞ്ചാംപനിമൂലമുള്ള ആദ്യ മരണമാണിതെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാറിയോ വ്യക്തമാക്കി. മരിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടി വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്നും ഏജൻസി പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി പ്രവിശ്യയിൽ നടക്കുന്ന ആദ്യത്തെ അഞ്ചാംപനി മരണമാണിതെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
2024-ൽ പ്രവിശ്യയിൽ 22 അഞ്ചാംപനി സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാറിയോ പറയുന്നു. 13 പേർ കുട്ടികളും ഒമ്പത് മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 22 കേസുകളിൽ 15 എണ്ണത്തിനും യാത്രയിലൂടെയുള്ള രോഗം പകരാൻ കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു. ഈ കേസുകൾ ഒന്റാരിയോയിലെ ഒമ്പത് വ്യത്യസ്ത പൊതുജനാരോഗ്യ യൂണിറ്റുകളിൽ വ്യാപിച്ചിരിക്കുന്നു. ടൊറന്റോ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥരും ഹാമിൽട്ടണിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും യഥാക്രമം ആറ് വീതം മീസിൽസ് കേസുകൾ സ്ഥിരീകരിച്ചു.
അഞ്ചു കേസുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ കേസുകളെല്ലാം വാക്സിൻ എടുക്കാത്ത ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികളിലായിരുന്നു. മരിച്ച കുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഉൾപ്പെടുന്നു.
ഒൻ്റാറിയോയിൽ അഞ്ചാംപനി ബാധിച്ച് കുട്ടി മരിച്ചു

Reading Time: < 1 minute