dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കാനഡ; സുമനസ്സുകളുടെ സഹായം തേടി മലയാളി വിദ്യാർത്ഥി, ശ്രീരാജിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

സുമനസ്സുകളുടെ സഹായം തേടി മലയാളി വിദ്യാർത്ഥി. ഒന്റാറിയോയിലെ ബ്രാന്റ്‌ഫോർഡിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി ശ്രീരാജിന് കോളോയിഡ് സിസ്റ്റ് എന്ന അപൂർവ്വ മസ്തിഷ്ക രോ​ഗം ബാധിച്ചിരിക്കുകയാണ്. നിലവിൽ കോമയിലും വെൻ്റിലേറ്റർ ലൈഫ് സപ്പോർട്ടിലുമാണ് ശ്രീരാജിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. ഹാമിൽട്ടൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിദഗ്ധ സംഘവും ശ്രീരാജിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് ശ്രീരാജ് കാനഡയിലെത്തിയത്. ശ്രീരാജിന്റെ കുടുംബത്തെ സഹായിക്കാൻ BCMA (ബ്രാൻ്റ് കൗണ്ടി മലയാളി അസോസിയേഷൻ) നേതൃത്വത്തിൽ ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.

ഗോ ഫണ്ട് ലിങ്ക്;https://www.gofundme.com/f/sreeraj-sreedharan-student-from-brantford-on?utm_campaign=p_cp+share-sheet&utm_content=control1&utm_medium=chat&utm_source=whatsApp

Leave a comment

Your email address will not be published. Required fields are marked *