dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡ; മിനിമം വേതന വർധന ഏപ്രിൽ 1 മുതൽ

Reading Time: < 1 minute

കാനഡയിൽ ഏപ്രിൽ 1 മുതൽ മിനിമം വേതനം വർധിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ(ESDC) പ്രകാരം, ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറായി ഉയരും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മിനിമം വേതനം മണിക്കൂറിന് 15.55 ഡോളറിൽ നിന്നും 16.65 ഡോലറായി സർക്കാർ ഉയർത്തിയിരുന്നു. ഫെഡറൽ മിനിമം വേതനം വർധിക്കുന്നതിനോടൊപ്പം അഞ്ച് കനേഡിയൻ പ്രവശ്യകളിലെ ജീവനക്കാർക്കും പുതിയ മിനിമം വേതനം ഏപ്രിൽ 1 മുതൽ ലഭിക്കും.
ന്യൂബ്രൺസ്‌വിക്ക്(15.30 ഡോളർ), യുകോൺ(17.59 ഡോളർ), ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ(15.60 ഡോളർ), നോവ സ്‌കോഷ്യ(15.20 ഡോളർ), പ്രിൻസ് എഡ്വേർഡ് ഐലൻഡ്(15.40 ഡോളർ) എന്നിവ ഉൾപ്പെടെ പല പ്രവിശ്യകളും ഏപ്രിൽ 1 ന് മിനിമം വേതനം ഉയർത്തുന്നുണ്ട്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഒക്ടോബർ 1 ന് വീണ്ടും മിനിമം വേതനം 16 ഡോളറായി വർധിപ്പിക്കും.

Leave a comment

Your email address will not be published. Required fields are marked *