80 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുളളതിനാൽ ഗ്രേ, ബ്രൂസ് കൗണ്ടികളിലെ പ്രദേശങ്ങളിൽ ഹിമപാത മുന്നറിയിപ്പ് നൽകി എൻവയോൺമെൻ്റ് കാനഡ. ബുധനാഴ്ച രാത്രി വൈകിയും വ്യാഴാഴ്ച രാവിലെയും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദൃശ്യപരത കുറയുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
ഹാനോവർ, ഡൻഡാക്ക്, സതേൺ ഗ്രേ കൗണ്ടി, ഓവൻ സൗണ്ട്, ബ്ലൂ മൗണ്ടൻസ്, നോർത്തേൺ ഗ്രേ കൺട്രി, സൗജീൻ ഷോർസ്, കിൻകാർഡിൻ, സതേൺ ബ്രൂസ് കൗണ്ടി, വിങ്‌ഹാം, ബ്ലിത്ത്, നോർത്തേൺ ഹുറോൺ കൗണ്ടി എന്നിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ കാറ്റിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച വെള്ളിയാഴ്ച വരെ തുടരുമെന്ന് ഏജൻസി കൂട്ടിച്ചേർത്തു. പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ 40 മുതൽ 80 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച കാണാനാകും. മണിക്കൂറിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം.
ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ കാലാവസ്ഥാ ഉപദേശങ്ങളൊന്നുമില്ല. രാവിലെ കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്നും ഉയർന്ന താപനില -4 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും ഏജൻസി പറയുന്നു.
