dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളി മലയാളിക്ക് മിസിസ് കാനഡ കിരീടം

Reading Time: < 1 minute

ടൊറന്‍റോ: മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി. മത്സരത്തില്‍ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളി കണ്ണൂര്‍ തളാപ്പ് സ്വദേശി മിലി വിജയിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഈ നേട്ടം കൈവരിക്കുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘മാധവം’ വീട്ടില്‍ ടിസി ഭാസ്കരന്‍റെയും ജയയുടെയും ഏക മകളാണ് മിലി. 
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ് മിലി. 2016ലാണ് ഭര്‍ത്താവ് മഹേഷ് കുമാറിനും മക്കളായ തമന്ന,അര്‍മാന്‍ എന്നിവര്‍ക്കുമൊപ്പം കാനഡയില്‍ എത്തിയത്. മിസിസ് കാനഡ എര്‍ത്ത് മത്സരത്തില്‍ ജേതാവായതോടെ മിലി അടുത്ത വര്‍ഷം മിസിസ് ഗ്ലോബല്‍ എര്‍ത്ത് മത്സരത്തില്‍ കാനഡയെ പ്രതിനിധീകരിക്കും. യോഗ പരിശീലക കൂടിയാണ് മിലി. ഐടി എഞ്ചിനീയറാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍. പിതാവ് ഭാസ്‌കരന്‍  ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ്. അമ്മ ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറൽ മാനേജരും.

Leave a comment

Your email address will not be published. Required fields are marked *