dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Immigration #India

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി, സ്റ്റുഡൻ്റ് വീസ ഫീസ് വർധിപ്പിച്ച് ഓസ്‌ട്രേലിയ

Reading Time: < 1 minute

രാജ്യാന്തര വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഗണ്യമായി വർധിപ്പിച്ച് ഓസ്‌ട്രേലിയ. 710 ഡോളറായിരുന്ന ഫീസ് 1,600 ഡോളറായാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രക്കാനാണ് ഈ നീക്കം. കൂടാതെ സന്ദർശക വീസയുള്ളവരെയും താൽക്കാലിക ബിരുദ വീസയുള്ള വിദ്യാർഥികളെയും ഓൺഷോർ സ്റ്റുഡന്റ് വീസ അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കുന്നു.
മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് 2023 സെപ്‌റ്റംബർ 30-ന് മുമ്പ് വർഷത്തിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 548,800 പേരെന്ന റെക്കോർഡ് നിരക്കിലെത്തി. സ്റ്റുഡന്റ് വീസകൾക്കായി യുഎസ് ഏകദേശം 185 ഡോളർ ഈടാക്കുമ്പോൾ കാനഡ 110 ഡോളറാണ് ഈടാക്കുന്നത്.
ഫീസ് വർധനയ്‌ക്ക് പുറമേ, വിദേശ വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിൽ തുടർന്ന് താമസിക്കാൻ അനുവദിക്കുന്ന പഴുതുകളും സർക്കാർ അടയ്ക്കുകയാണ്. 2022-23 കാലയളവിൽ രണ്ടാമത്തെ വീസ അല്ലെങ്കിൽ തുടർന്നുള്ള സ്റ്റുഡന്റ് വീസ കൈവശമുള്ള വിദ്യാർഥികളുടെ എണ്ണം 30 ശതമാനമാണ് വർധിച്ചത്. കോവിഡിനെ തുടർന്നുളള നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ വാർഷിക കുടിയേറ്റത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ഇത് തടയുന്നതിനായി കഴിഞ്ഞ വർഷം അവസാനം മുതൽ സ്റ്റുഡന്റ് വീസ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. മാർച്ചിൽ, വീസകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ, വിദ്യാർഥികൾക്ക് വീസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്നും 29,710 ഡോളറായി ഉയർത്തി.

Leave a comment

Your email address will not be published. Required fields are marked *