dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

2025ലെ TFSA നിക്ഷേപ പരിധി 7,000 ഡോളർ; CRA

Reading Time: < 1 minute

2025-ൽ TFSA യിൽ നിക്ഷേപിക്കാവുന്ന പരിധി 7,000 ഡോളർ ആയിരിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി. 1991-ന് മുമ്പ് ജനിച്ച എല്ലാവരുടെയും മൊത്തം TFSA സംഭാവന പരിധി 2025-ൽ 102,000 ഡോളർ ആയിരിക്കുമെന്നും ഏജൻസി വ്യക്തമാക്കി. വ്യക്തികൾക്ക് അവരുടെ അക്കൌണ്ട് സംബന്ധിച്ച വിശദാംശങ്ങൾ  CRA MyAccount വഴി അറിയാൻ സാധിക്കും. 
കനേഡിയന്മാർക്ക് ടാക് ഫ്രീ സേവിംഗ്സ് അക്കൗണ്ടുകൾ വഴി അവരുടെ ജീവിതകാലം മുഴുവൻ നികുതി രഹിതമായി പണം നീക്കിവെക്കാൽ സാധിക്കും. നാൽപ്പത് ശതമാനം കനേഡിയൻ കുടുംബങ്ങളും ടാക്സ് ഫ്രീ സേവിംഗ്സ് അക്കൗണ്ടുകൾ (ടിഎഫ്എസ്എ) ഉപയോഗിക്കുന്നുണ്ട്.  18 വയസു മുതൽ ഒരാൾക്ക് ഇത്തരം അക്കൗണ്ടിലൂടെ പണം നിക്ഷേപിക്കാനും ഒപ്പം സംഭാവന ചെയ്യാനും സാധിക്കും. ഓരോ വർഷം കഴിയും തോറും നീക്കി വയ്ക്കാവുന്ന തുകയുടെ പരിധിയും കൂടും. നികുതി രഹിതമായി നിക്ഷേപിക്കലും പിൻവലിക്കലും സാധ്യമാകും എന്നത് കൊണ്ട് തന്നെ കാനഡക്കാർക്ക് അവരുടെ നിക്ഷേപം വളർത്താനും ഇതുവഴി സാധിക്കും.
മുൻവർഷത്തെ പണപ്പെരുപ്പ നിരക്ക് കൂടി അടിസ്ഥാനമാക്കിയാണ് ഒരാൾക്ക് ഒരു വർഷം നിക്ഷേപിക്കാവുന്ന തുകയെത്രയെന്ന് കണ്ടെത്തുക. കഴിഞ്ഞ വർഷം വിലകൾ കുതിച്ചുയർന്നപ്പോഴും, പണപ്പെരുപ്പത്തിൻ്റെ വേഗത മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *