dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ഏണസ്റ്റോ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് കാനഡയിലേക്ക് നീങ്ങുന്നു; ആശങ്കയിൽ തീരം

Reading Time: < 1 minute

കരീബിയയിലുടനീളം നാശം വിതച്ച് വടക്ക് അറ്റ്ലാന്റിക് കാനഡയ്ക്ക് നേരെ നീങ്ങുന്ന ഏണസ്റ്റോ ചുഴലിക്കാറ്റ് ആശങ്കയേറ്റുന്നു. തീരത്തുനിന്ന് അകലെയായി തുടരുമെന്നാണ് പ്രതീക്ഷയെങ്കിലും വരുന്നയാഴ്ച തുടക്കത്തിൽ തീരദേശത്ത് കനത്ത മഴയ്ക്ക് ഇത് കാരണമാകുമെന്ന് കാലാവസ്ഥ വിദഗ്ദർ പ്രവചിക്കുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കാറ്റ് അറ്റ്ലാന്റിക് കാനേഡിയൻ തീരത്തെത്തുമെന്നാണ് പ്രതീക്ഷ. നോവ സ്കോട്ടിയയിലും തെക്കൻ ന്യൂ ബ്രൺസ്വിക്കിലും പ്രിൻസ് എഡ്വാർഡ് ഐലന്റിലും ശക്തമായ മഴ ഉണ്ടായേക്കാം. തീരദേശങ്ങളിൽ കാറ്റിനും സാധ്യത ഉണ്ട്.
ഏണസ്റ്റോയുടെ നേരിട്ടുള്ള പ്രത്യാഘാതം കൂടുതൽ ഉണ്ടാവാൻ പോകുന്നത് ന്യൂഫൗണ്ട്ലാന്റിൽ ആണെന്നാണ് പ്രവചനം. തെക്ക് കിഴക്കൻ ന്യൂഫൗണ്ട്ലാന്റിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാലാവസ്ഥ മോശമാകും.

Leave a comment

Your email address will not be published. Required fields are marked *