dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Cricket #India #Sports

വീണ്ടും കളം നിറഞ്ഞ് ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി

Reading Time: < 1 minute

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ് സെഞ്ച്വറി. ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുത്തു. ഓപണര്‍ സഞ്ജു സാംസന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു 50 ബോളില്‍ 107 റണ്‍സെടുത്തു.
പത്ത് സിക്‌സറും ഏഴ് ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21 റണ്‍സും തിലക് വര്‍മ 33 റണ്‍സുമെടുത്ത് പുറത്തായി. ഏഴ് റണ്‍സാണ് അഭിഷേക് ശര്‍മയുടെ സംഭാവന.
ജെറാള്‍ഡ് കൊയ്റ്റ്‌സീ മൂന്ന് വിക്കറ്റെടുത്തു. കേശവ് മഹാരാജ്, നഖബയോമ്‌സി പീറ്റര്‍, പാട്രിക് ക്രൂഗര്‍, മാര്‍കോ ജെന്‍സന്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Leave a comment

Your email address will not be published. Required fields are marked *