ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അതിന് ഉദാഹരണമാണ് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട്. 2023-ൽ 120 ബില്യൺ ഡോളറാണ് പ്രവാസി ഇന്ത്യക്കാർ സ്വന്തം രാജ്യത്തേയ്‌ക്ക് അയച്ചത് . ലോകബാങ്ക് പുറത്തുവിട്ട പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ചൈന (50 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (39 ബില്യൺ ഡോളർ), പാകിസ്താൻ (27 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.
7.5 ശതമാനം വളർച്ചയാണ് ഇന്ത്യയ്‌ക്ക് 2023-ൽ ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് . ഇത് പണപ്പെരുപ്പത്തിലുണ്ടായ ഇടിവിന്റെയും അമേരിക്കയിലെ ശക്തമായ തൊഴിൽ വിപണിയുടെയും നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് , യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നാണ് 18 ശതമാനത്തോളം പണവും ഇന്ത്യയിലേക്ക് എത്തുന്നത് . ഇന്ത്യയിലേക്കുള്ള പണമയയ്‌ക്കൽ 2024-ൽ 3.7 ശതമാനം വർധിച്ച് 124 ബില്യൺ ഡോളറായും 2025-ൽ നാല് ശതമാനം വർധിച്ച് 129 ബില്യൺ ഡോളറായും ഉയരുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നുണ്ട്.
വിദേശത്തുള്ള ഇന്ത്യക്കാർ സ്വന്തം നാട്ടിലേയ്‌ക്ക് അയച്ചത് 10 ലക്ഷം കോടി
Reading Time: < 1 minute






