കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയുടെ നിയന്ത്രണങ്ങളുടെ ഭാഗമായി വിയ ട്രെയിനുകളുടെ വേഗപരിധിയിൽ മാറ്റം. മോൺട്രിയോൾ- വിൻസർ റൂട്ടിൽ സർവ്വീസ് നടത്തുന്ന വിയ ട്രെയിനുകളുടെ വേഗപരിധിയിലാണ് മാറ്റമുണ്ടായിരിക്കുന്നത്.
മോൺട്രിയോളിലും ക്യുബെക്ക് സിറ്റിക്കും ഇടയിലുള്ള ചില ക്രോസിംഗുകളിൽ ഒരു ട്രെയിനിന് ശരാശരി 30 മിനിറ്റ് കാലതാമസം വരുമെന്ന് വിയ റെയിൽ പറയുന്നു.
പുതിയ ട്രെയിനുകൾ 2022 നവംബർ മുതൽ മോൺട്രിയളിലും ഓട്ടവയ്‌ക്കുമിടയിലും കഴിഞ്ഞ ഒക്ടോബർ മുതൽ മോൺട്രിയളിലും ടൊറൻ്റോയ്‌ക്കുമിടയിൽ സർവ്വീസ് നടത്തുന്നുണ്ട്.
വിയ ട്രെയിനുകളുടെ വേഗപരിധിയിൽ മാറ്റം; ട്രെയിൻ സമയക്രമത്തിലും മാറ്റം
Reading Time: < 1 minute






