വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ.2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഏകദേശം 360,000 സ്റ്റഡി പെർമിറ്റാണ് ഈ വർഷം നൽകുക. 2023നെ അപേക്ഷിച്ച് 35 ശതമാനം കുറവ് ആണിത്. പ്രാവിശ്യ അടിസ്ഥാനത്തിൽ സ്റ്റുഡന്റ് വിസയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന പരിധി എങ്ങനെ ഒക്കെ ആണെന്ന് നോക്കാം.
ബ്രിട്ടീഷ് കൊളമ്പിയ
83,000 അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡി പെർമിറ്റ് ആപ്ലിക്കേഷൻ ക്വാട്ട ആണ് 2024ൽ ബ്രിട്ടീഷ് കൊളമ്പിയ അലോക്കേറ്റ് ചെയ്തിരിക്കുന്നത്. 2023ൽ ഇത് 97,000 ആയിരുന്നു.
ആൽബർട്ട
മാർച്ച് ഒന്ന് മുതൽ ആൽബർട്ട പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ (പിഎഎൽ ) പുറപ്പെടുവിച്ചു തുടങ്ങി. 41,000 സ്റ്റഡി പെർമിറ്റുകൾ ആൽബർട്ട നൽകുമെന്നാണ് കണക്ക്.
സസ്‌കാച്ചെവൻ
2024 ൽ 12,000 പിഎഎൽ ആണ് സസ്‌കാച്ചെവന് വിതരണത്തിന് അനുവദിച്ചത്. സസ്‌കാച്ചെവൻ സർക്കാർ ഓട്ടോമാറ്റഡ് മെത്തേഡിലൂടെയാണ് പിഎഎൽ ഇഷ്യു ചെയ്യുന്നത്.
മാനിറ്റോബ
മാനിറ്റോബ മാർച്ച് നാല് മുതൽ ആണ് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ ഇഷ്യൂ ചെയ്തു തുടങ്ങിയത്. ഇതിന്റെ എണ്ണം എത്ര എന്ന് വ്യക്തമല്ല. പിഎഎല്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ തെരഞ്ഞെടുത്ത DLIയെ കോൺടാക്ട് ചെയ്യുക.
ഒന്റാരിയോ
ഒന്റാരിയോ ഈ വർഷം 235,000 പി എ എൽ നീക്കിവെക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിന് തുല്യമായിരിക്കും പി എ എൽ ന്റെ എണ്ണം. എന്നാൽ എല്ലാ അപേക്ഷകൾക്കും ഐ ആർ സി സി അനുമതി ലഭിക്കുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല.
നോവ സ്കോട്ടിയ
12,900 അപേക്ഷകളാണ് നോവ സ്കോട്ടിയയിൽ ലഭിച്ചത് . കഴിഞ്ഞ വർഷത്തേക്കാൾ 7,000 അപേക്ഷകൾ കുറവാണ്.
ന്യൂ ബ്രൺസ്വിക്ക്
മാർച്ച് 18 നാണ് ആണ് ഇവിടെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ ഇഷ്യൂ ചെയ്തു തുടങ്ങിയത്. മറ്റു പ്രവിശ്യകളിലേതു പോലെ തന്നെ പിഎഎല്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ തെരഞ്ഞെടുത്ത DLIയെ കോൺടാക്ട് ചെയ്യേണ്ടതാണ്
ന്യൂഫൗണ്ട്ലാൻഡ് & ലാബ്രഡോർ
മാർച്ച് 19ന് ആണ് ഇവിടെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ ഇഷ്യൂ ചെയ്തു തുടങ്ങിയത്. പിഎഎൽ ലഭിക്കാൻ വിദ്യാർത്ഥികൾ പ്രാവിശ്യയിലെ നിർദ്ദേശിഷ്ട സ്കൂളുകളുമായി നേരിട്ട് ബന്ധപ്പെടണം.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം 3,300–3,200 പിഎഎൽ ആണ് ഇവിടെ അനുവദിക്കുന്നത്.






