83 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്ത് ടൊറൻ്റോ പോലീസ്. ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
835 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായും അന്വേഷണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ മയക്കുമരുന്ന് ഇറക്കുമതി, കടത്ത് എന്നിവയെക്കുറിച്ചുള്ള വിപുലമായ സംയുക്ത സേനാ അന്വേഷണത്തിന്റെ ഭാഗമായാണ് കൊക്കെയ്ൻ പിടിച്ചെടുത്തതെന്ന് പ്രോജക്ട് കാസ്റ്റിലോ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ പോലീസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ട് മെക്‌സിക്കൻ പൗരന്മാരും നാല് കാനേഡിയന്മാരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പ്രതികൾക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് വ്യക്തമാക്കി.
83 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്ത് ടൊറൻ്റോ പോലീസ്

Reading Time: < 1 minute