dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

മൂടൽമഞ്ഞ്; ദൃശ്യപരത പൂജ്യം, ടൊറൻ്റോയിൽ കാലാവസ്ഥ മുന്നറിയിപ്പ്

Reading Time: < 1 minute

ഇന്ന് രാവിലെ ടൊറൻ്റോയിൽ കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത പൂജ്യത്തിനടുത്തായതായി എൻവയോൺമെൻ്റ് കാനഡ. ഇതോടെ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും മറ്റ് ഭാഗങ്ങളിലും കാലാവസ്ഥ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ ഏജൻസി. ദൃശ്യപരത പെട്ടെന്ന് പൂജ്യത്തിനടുത്താകുന്നതിനാൽ ഡ്രൈവിംഗ് ദുശ്കരമാണെന്നും വേഗത കുറയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മഴയ്ക്ക് 60 ശതമാനം സാധ്യതയും ഉയർന്ന താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അർദ്ധരാത്രിയോടെ മഴ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻവയോൺമെൻ്റ് കാനഡ അറിയിച്ചു.
ബുധനാഴ്ച 40 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ട്. ‌ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റിനുള്ള സാധ്യത 60 ശതമാനമാവും പകൽസമയത്തെ ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ഏജൻസി വ്യക്തമാക്കി. വ്യാഴാഴ്‌ച പകൽ താപനില പൂജ്യം ഡി​ഗ്രി സൈൽഷ്യസ് വരെ എത്തുമെന്നും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *