നാടുകടത്തേണ്ടവരുടെ പട്ടികയിലുള്ള 30,000 ആളുകൾ നിലവിൽ ഒളിവിലാണെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി. എംപി ലൈല ഗുഡ്രിഡ്ജിൻ്റെ ചോദ്യത്തിനുള്ള മറുപടി ആയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്, 29,731 പേർ നിലവിൽ ഒളിവിലാണെന്നാണ് ഇമിഗ്രേഷൻ അധികാരികൾ പറയുന്നത്.
ഒളിവിലുള്ളവരിൽ കൂടുതൽ പേരും ഒൻ്റാരിയോയിൽ നിന്നാണ്.21,325 പേരെയാണ് ഇവിടെ നിന്നും കാണാതായത് . കാനഡയിയിലെ നിലവിലെ പ്രതിസന്ധിയും, നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള താരിഫ് ഭീഷണികളും, അതിർത്തി നയത്തെക്കുറിച്ച് ഫെഡറൽ ഗവൺമെൻ്റിൻ്റെ പുനർവിചിന്തനവും എല്ലാം ഇതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. അടുത്ത രണ്ട് വർഷത്തിനിടെ ഏകദേശം 2.4 ദശലക്ഷം ആളുകൾ സ്വമേധയാ കാനഡയിൽ നിന്ന് പോകും എന്നാണ് സൂചന.
കാനഡയിലേക്ക് വരുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 500,000-ൽ നിന്ന് അടുത്ത വർഷത്തോടെ 395,000 ആയും 2026-ഓടെ 380,000 ആയും കുറയ്ക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. പുതുതായി പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഒക്‌ടോബർ 21 വരെ വിവിധ ഘട്ടങ്ങളിലായി കാനഡയിൽ നിന്ന് നാടുകടത്തപ്പെടേണ്ടതായി 457,646 പേരുണ്ട്.







