നൈസ് ഡ്രീം വൈബ്രേറ്റിംഗ് സെക്‌സ് ടോയ്, പേഴ്സണൽ അഡൽറ്റ് മസാജർ എന്നിവ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. റിമോട്ട് റിംഗ് സഹിതമുള്ള ഇവ ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക്ക് പൊട്ടാം, ഇത് വൈബ്രേറ്ററിൻ്റെ പ്രധാന ഭാഗത്ത് നിന്ന് എൻഡ് ക്യാപ് വരാനും ആന്തരിക പരിക്കിന് കാരണമാവുകയും ഹെൽത്ത് കാനഡ പറയുന്നു. വൈബ്രേറ്ററിൻ്റെ കറുപ്പ്, പർപ്പിൾ മോഡലുകൾക്കാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങൾ ജനുവരി 2024 മുതൽ നവംബർ 2024 വരെ വിൽപ്പന ചെയ്തതായും കാനഡയിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
ഉൽപ്പനങ്ങൾ ഉപയോഗിക്കരുതെന്നും നശിപ്പിച്ച് കളയണമെന്നും ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റീഫണ്ട് ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് BMS എൻ്റർപ്രൈസസുമായി ബന്ധപ്പെടമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ഈ സെക്‌സ് ടോയ് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ
Reading Time: < 1 minute






