ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ(ഐഇസി) വിവിധ വിഭാഗങ്ങൾക്ക് കീഴിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 2669 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യംഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകിയത്.
ഏറ്റവും വലിയ ഐഇസി വിഭാഗമായ വർക്കിംഗ് ഹോളിഡേ വിസയിൽ, 32 ൽ കൂടുതൽ യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള 2247 ഓപ്പൺ വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി. യംഗ് പ്രൊഫഷണൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ക്ലോസ്ഡ് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 168 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിലുള്ളവർക്ക് 74 ക്ലോസ്ഡ് വർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
IEC 2024; 2669 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute