dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

പിയർ പൊലിയേവിന് സ്വാ​ഗതം,68% കനേഡിയന്മാർ പറയുന്നു, ട്രൂഡോ ഒഴിയണം: സർവേ

Reading Time: < 1 minute

ഇപ്‌സോസ് അഭിപ്രായ സർവേയിൽ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിപദം ഒഴിയണമെന്ന് 68 ശതമാനം കനേഡിയന്മാർ. 44 ശതമാനം പേർ പിയർ പൊലിയേവ് പ്രധാനമന്ത്രിയാകാൻ യോ​ഗ്യനെന്ന് കരുതുന്നതായും സർവേ പറയുന്നു. ആൽബെർട്ടയിലും 79, അറ്റ്ലാൻ്റിക് കാനഡയിലും 76 ശതമാനവും ട്രൂഡോ പ്രധാനമന്ത്രിയാകേണ്ടതില്ലെന്നും വ്യക്തമാക്കി.ജൂൺ 12 നും 14 നും ഇടയിൽ 1,001 കനേഡിയൻമാരിലാണ് ഇപ്‌സോസ് സർവേ നടത്തിയത്.
നാളെ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ, കൺസർവേറ്റീവുകൾ 42 ശതമാനം വോട്ടോടെ വിജയിക്കുമെന്നും ലിബറലുകൾക്ക് 24 ശതമാനവും എൻഡിപിക്ക് 18 ശതമാനവും വേട്ട് മാത്രമേ ലഭിക്കൂമെന്നും സർവേ പറയുന്നു. 75 ശതമാനം കനേഡിയൻമാരും ലിബറർ പാർട്ടിക്ക് പകരം മറ്റൊരു പാർട്ടി അധികാരം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അതേസമയം ലിബറലുകൾ വീണ്ടും അധികാരത്തിലെത്തണമെന്ന് 25 ശതമാനം കനേഡിയന്മാർ കരുതുന്നതായും സർവേ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *