ടൊറൻ്റോയിലെ ജനസംഖ്യ 71 ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 300,000 ആളുകൾ പ്രവശ്യയിലെത്തിയതായും കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ടൊറൻ്റോ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിലെ (സിഎംഎ) ജനസംഖ്യ ജൂലൈ മാസം 71 ലക്ഷം ആളുകളായിരുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 68 ലക്ഷം ആളുകളായിരുന്നു. അതായത് വർധയുണ്ടായതായും റിപ്പോർട്ട് പറയുന്നു.
ടൊറൻ്റോയിലെ ജനസംഖ്യാ വളർച്ച ദേശീയ ശരാശരിയെയും (മൂന്ന് ശതമാനം) മറ്റ് സിഎംഎകൾക്കിടയിലെ വളർച്ചാ നിരക്കിനെയും (3.5 ശതമാനം) മറികടന്നതായി റിപ്പോർട്ട് പറയുന്നു. ഈ വർദ്ധനവിന് പ്രധാന കാരണമായേക്കാവുന്നത് ബാഹ്യ കുടിയേറ്റമാണെന്ന് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ടൊറൻ്റോ സർവകലാശാലയിലെ ജിയോഗ്രാഫി ആൻഡ് പ്ലാനിംഗ് പ്രൊഫസറുമായ മാറ്റി സെമിയാറ്റിക്കി പറയുന്നു.
ടൊറൻ്റോ, മോൺട്രിയൽ, വാൻകൂവർ എന്നിവിടങ്ങളിലെ ജനസംഖ്യാ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം സ്ഥിരതാമസക്കാരല്ലാത്തവരുടെ (എൻപിആർ) എണ്ണത്തിലുണ്ടായ വർദ്ധനവാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കാനഡയിൽ എത്തിയ ഏകദേശം 500,000 പുതിയ കുടിയേറ്റക്കാരിൽ നാലിലൊന്ന് പേരും ടൊറൻ്റോയിൽ സ്ഥിരതാമസമാക്കിയതായും റിപ്പോർട്ടുണ്ട്.
71 ലക്ഷം കടന്ന് ടൊറൻ്റോ ജനസംഖ്യ
Reading Time: < 1 minute






