dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Sports #World

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

Reading Time: < 1 minute

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ​‌ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ.
1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും കിഴക്കൻ ജർമ്മനിയും ഒന്നായ ശേഷമായിരുന്നു ഈ കിരീട നേട്ടം. 1986ൽ പശ്ചിമ ജർമ്മനി ലോകകപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും അർജന്റീനയോട് പരാജയപ്പെട്ടു.
1966ൽ 20 വയസ് മാത്രമുള്ളപ്പോൾ ജർമ്മനിയുടെ ദേശീയ ടീമിൽ ബെക്കൻബോവർ അരങ്ങേറി. 1972ലും 76ലും ബലോൻ ദ് ഓർ പുരസ്കാരവും ബെക്കൻബോവർ നേടിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *