രാജ്യത്തിന് പുറത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമനിർമ്മാണം അവതരിപ്പിച്ച് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കനേഡിയൻ മാതാപിതാക്കൾക്ക് കുട്ടി കാനഡയിൽ ജനിച്ചിട്ടില്ലെങ്കിൽ, അവർക്ക് പൗരത്വം കൈമാറാൻ കഴിയില്ല എന്ന രീതിയിൽ നിയമം 2009 കൺസർവേറ്റീവ് ഗവൺമെന്റ് കൊണ്ടുവന്നിരുന്നു.
കാനഡക്ക് പുറത്ത് ജനിച്ച കുട്ടിക്ക് കനേഡിയൻ പൗരത്വം നൽകുന്നതിന് മാതാപിതാക്കൾ കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കാനഡയിൽ താമസിക്കണം എന്ന വ്യവസ്ഥയാണ് പുതിയ നിയമത്തിലുള്ളത്. അങ്ങനെ മാത്രമേ അവർക്ക് കനേഡിയൻ പൗരത്വം കൈമാറാൻ കഴിയൂ.
നിലവിലെ സംവിധാനം ഭരണഘടനാവിരുദ്ധമായി രണ്ട് വിഭാഗം കനേഡിയൻ പൗരന്മാരെ സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ഒന്റാരിയോ സുപ്പീരിയർ കോടതി കണ്ടെത്തിയിരുന്നു
വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വാവകാശം നൽകും; ബിൽ അവതരിപ്പിച്ച് മാർക്ക് മില്ലർ

Reading Time: < 1 minute