ടൊറന്റോ പിയേർസൺ എയർപോർട്ടിലേക്ക് ഹാമിൽട്ടൺ, വാട്ടർലൂ റീജിയനുകളിൽ നിന്ന് ആഡംബര ബസ് സർവീസ് ആരംഭിക്കാൻ എയർ കാനഡ. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സർവീസിനായി യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്.
മെയ് മാസം വരെ ഹാമിൽടൺ അന്താരാഷ്ട്ര വിമാനത്താവളം, വാട്ടർലൂ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് സർവീസ് ലഭ്യമാക്കില്ലെന്ന് എയർ കാനഡ അറിയിച്ചിട്ടുണ്ട്. ലാൻഡ്‌ലൈൻ എന്ന കമ്പനിയുമായി ചേർന്നാണ് എയർ കാനഡ പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. സർവീസിനുള്ള ചാർജിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
എയർ കാനഡ ബ്രാന്റിന്റെ തലയെടുപ്പോടെ എത്തുന്ന ബസ് ദിവസം ആറ് തവണ ടൊറന്റോയ്ക്കും ഹാമിൽട്ടണിനുമിടയിൽ സർവീസ് നടത്തും. യാത്രയിലുടനീളം പൂർണ്ണമായ സുരക്ഷയും ബാഗേജ് ട്രാൻസ്ഫറും എല്ലാം ഇവർ ഉറപ്പ് വരുത്തും.
