തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തി. 99.69 ശതമാനം പേർ വിജയിച്ചു. 71,831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറവാണ്. 0.01 ശതമാനത്തിൻ്റെ വ്യത്യാസമാണ്.
വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതൽ കോട്ടയത്ത്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്താണ്. പാലാ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു.892 സർക്കാർ ഹൈസ്കൂളുകളിൽ 100 ശതമാനം വിജയം നേടിയതായും മന്ത്രി അറിയിച്ചു.
സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെയായിരിക്കും നടത്തുക.
മുന്നു വിഷയങ്ങൾക്ക് വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യം വാരത്തിലാവും. അടുത്ത വർഷം മുതൽ മിനിം മാർക്ക് സമ്പ്രദായം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.
റിസൾട്ട് അറിയാവുന്ന വെബ്സൈറ്റുകൾ ഇവയാണ്. റിജിസ്റ്റർ നമ്പറും ജനനതീയതിയും നൽകി ഫലം തിരയാം.






