dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; 1,490 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,490 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.പൊതു നറുക്കെടുപ്പിലൂടെ 535 എന്ന മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഐആർസിസി 2024-ൽ ഇതുവരെ അഞ്ച് നറുക്കെടുപ്പുകൾ നടത്തി. ജനുവരി 10ന് നടന്ന ആദ്യ പൊതു നറുക്കെടുപ്പിൽ കുറഞ്ഞത് 546 CRS ഉള്ള 1,510 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. പിന്നീടുള്ള രണ്ട് പൊതുനറുക്കെടുപ്പുകൾ നടന്നു. ജനുവരി 23-ന് കുറഞ്ഞ CRS സാകോർ 543 ഉള്ള 1,040 ഉദ്യോഗാർത്ഥികൾക്കും ജനുവരി 31-ന് നടന്ന നറുക്കെടുപ്പിലൂടെ കുറഞ്ഞ CRS സാകോർ 541 ഉള്ള 730 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
ഫെബ്രുവരി 1-ന് നടന്ന ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പിലൂടെ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമുള്ള എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായുള്ള കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പിൽ 7,000 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *