ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നതായി റിപ്പോർട്ട്. ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ നിരക്ക് തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്ക് വിഘാതമാകുന്നുണ്ടെന്ന് നിരവധി യുവാക്കളാണ് അഭിപ്രായപ്പെടുന്നത്.
7.9 ശതമാനമാണ് നഗരത്തിൽ തൊഴിലില്ലായ്മ നിരക്കെന്ന് ഈ മാസം ആദ്യം സ്റ്റാറ്റിറ്റിക്സ് കാനഡ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. അതായത് തൊഴിലില്ലാത്തത് 317,200 ഓളം പേർക്കാണ്. യുവാക്കൾക്കിടയിൽ ഈ വിഷയത്തിൽ ഏറെ ആശങ്കയുണ്ട്.
കനേഡിയൻ പ്രവർത്തിപരിചയമില്ലാത്തതിനാലും ഇവിടെ വിദ്യാഭ്യാസം നേടാത്തതിനാലുമാണ് തന്റെ ജോലിക്കുള്ള അപേക്ഷകൾ തുടർച്ചയായി നിരകരിക്കപ്പെട്ടതെന്ന് തൊഴിൽ അന്വേഷകയായ നൈജീരിയാക്കാരി ജോയ് ഓജെഹനോൺ പറയുന്നു. ഇതേ അനുഭവം തന്നെയാണ് പറ്റുപലർക്കും. ഒരു മുഴുവൻ സമയ ജോലി കണ്ടെത്താൻ സാധിക്കാതെ പാർട്ട് ടൈം ആയി ജോലി ചെയ്യേണ്ടി വരികയും ജീവിത ചെലവ് പോലും നടത്താൻ സാധിക്കാത്തവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്.
ഉയർന്ന തൊഴിലില്ലായ്മ നിരക്ക്. ജിടിഎയിൽ തൊഴിൽ കണ്ടെത്തുക വെല്ലുവിളിയാകുന്നു : യുവാക്കൾ ആശങ്കയിൽ
Reading Time: < 1 minute






