കാനഡയില്‍ 300 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കനേഡിയന്‍ ഹോം ഇംപ്രൂവ്‌മെന്റ് റീട്ടെയ്‌ലര്‍ കമ്പനി റോണ ഇന്‍ക്. ഓപ്പറേറ്റിംഗ് മോഡല്‍ ക്രമീകരിക്കുവാനും കാര്യക്ഷമതയില്ലായ്മ ഇല്ലാതാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. കൂടാതെ ക്യുബെക്കിലെ ടെറെബോണിലുള്ള ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ മാര്‍ച്ചിലും കാല്‍ഗറിയിലെ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ഒക്ടോബറിലും അടച്ചുപൂട്ടുമെന്ന് കമ്പനി വ്യക്തമാക്കി.
ക്യുബെക്കില്‍ 180 പേരെയാണ് പിരിച്ചുവിടുന്നത്. 2022 അവസാനത്തോടെ യുഎസ് റീട്ടെയ്‌ലര്‍ ലോവ്‌സ്, റോണയും കാനഡയിലെ ലോവ്‌സിന്റെ സ്‌റ്റോറുകളും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സൈകാമോര്‍ പാര്‍ട്‌ണേഴ്‌സിന് വിറ്റതിന് പിന്നാലെയാണ് ഈ നീക്കം.







