2024-ലെ ഏറ്റവും പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം(MPNP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി 292 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം, സ്‌കിൽഡ് വർക്കർ ഓവർസീസ് വിഭാഗങ്ങൾക്കായാണ് നറുക്കെടുപ്പ് നടന്നത്.
അന്താരാഷ്ട്ര വിദ്യാഭ്യാസ സ്‌ട്രീം വഴി 252 അപേക്ഷകർക്കും സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രാറ്റജിക് റിക്രൂട്ട്‌മെൻ്റ് ഇനിഷ്യേറ്റീവിന് കീഴിൽ 40 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.







