നയാഗ്ര മലയാളി അസോസിയേഷൻ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 13 ന് നയാഗ്ര ഫാൾസ് ഫയർ മെൻസ് പാർക്കിൽ നടക്കുന്ന വടംവലി മത്സരത്തിന്റെ ഉദ്ഘാടനം മേയർ jim Diodati നിർവഹിക്കും. റ്റോണിബാൾടി നെല്ലി എംപി, വെയ്ൻ ഗേറ്റ് MPP എന്നിവർ വിശിഷ്ട അതിഥികളാകും. വിക്ടർ ആഞ്ചലോയ് , മോന പട്ടേൽ,അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കാനഡയിലെയും അമേരിക്കയിലുമുള്ള 12 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം നേടുന്ന ടീമിന് 5001 ഡോളറും ഷിബു ചളുക്കാട്ട് നൽകുന്ന എവർ റോളിങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 2501ഡോളറും തൊടുകയിൽ ഫാമിലി നൽകുന്ന എവർ റോളിങ് ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 1251ഡോളറും ഗ്രാൻഡ് കേരള കുസിൻ നൽകുന്ന എവർ റോളിങ് ട്രോഫിയും, നാലാം സ്ഥാനക്കാർക്ക് 751ഡോളറും പാർക്ക് ഫർമസി നൽകുന്ന എവർ റോളിങ് ട്രോഫിയും ലഭിക്കും.
നയാഗ്ര മലയാളി അസോസിയേഷൻ വടംവലി മത്സരം ജൂലൈ 13 ന്
Reading Time: < 1 minute






