തിരുവനന്തപുരം: ക്രിസ്തുമസ് – ന്യൂ ഇയർ സീസണിൽ പത്ത് ദിവസം കൊണ്ട് കേരളത്തിൽ വിറ്റത് 543.13 കോടി രൂപയുടെ മദ്യം. പുതുവത്സര രാവിൽ മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിലാണ്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം- (77.06 ലക്ഷം) ഇരിങ്ങാലക്കുട (76.06 ലക്ഷം) എന്നിവ മദ്യവില്പനയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥനം നേടി. ബെവ്കോയുടെ മാത്രം കണക്കാണിത്. ബാറുകളിലെ കണക്കുകൾ വരുമ്പോൾ ഇത് ഇനിയും കൂടും. ഇതേ സീസണിൽ കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യ വിൽപന ആയിരുന്നു. ക്രിസ്‌മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
