കാനഡയിലെ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സ് പ്രോഗ്രാമും താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമും ചിലർ ദുരുപയോഗം ചെയ്യുന്നതായി ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്. ചില മേഖലകൾ ഒഴികെ കാനഡയിലെ കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാൻ ഫെഡറൽ ഗവൺമെൻ്റ് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഫ്രീലാൻഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫെഡറൽ ഗവൺമെൻ്റ് ഈ വർഷമാദ്യം കാനഡയിലേക്കുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിരുന്നു.
ഞങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെയും വിദേശ തൊഴിലാളികളെയും പുതിയ കനേഡിയൻമാരായി കാണുന്നു. അവർ രാജ്യത്തിനായി വളരെയധികം സംഭാവന ചെയ്യാനുമുള്ളവരാണ്. കാനഡയെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. എന്നാൽ സിസ്റ്റത്തിൽ ചില ദുരുപയോഗങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്ഫ്രീ അവർ ഊന്നിപ്പറഞ്ഞു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ നല്ല വിദ്യാഭ്യാസം നൽകുന്നതിന് പകരം അവരെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
അന്താരാഷ്‌ട്ര വിദ്യാർത്ഥി പരിധി ഈ വർഷം ഏകദേശം 364,000 അംഗീകൃത സ്റ്റഡി പെർമിറ്റുകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു . 2023 ൽ നിന്ന് 35 ശതമാനം കുറവാണിത്.
അടുത്ത കാലത്തായി താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം സജീവമായി വളർന്നുവെങ്കിലും, ഗാർഹിക വേതനം അടിച്ചമർത്തുന്നതിനും തൊഴിലാളികളെ ദുരുപയോഗത്തിന് വിധേയരാക്കുന്നതിനും വിമർശനത്തിന് വിധേയമായിട്ടുണ്ട്. എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയുടെ കണക്കുകൾ പ്രകാരം 2016 മുതൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം ഇരട്ടിയിലധികമായി. 2015-ൽ ഫെഡറൽ ലിബറലുകൾ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള വർഷമാണിത്.
ഉയര്‍ന്ന തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, അണ്‍അഫോര്‍ഡബിള്‍ ഹൗസിംഗ് തുടങ്ങിയവ കുടിയേറ്റക്കാരുടെ കാരണം കൊണ്ടല്ല, കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊലുടമയുടെ ചൂഷണവും നയപരമായ പരാജയങ്ങളുമാണെന്ന് ഫ്രീലാന്‍ഡ് കൂട്ടിച്ചേർത്തു.
