കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് യാത്രക്കാരെ എത്തിക്കാനായില്ലെങ്കില്‍ നഷ്ടപരിഹാരവുമായി ആല്‍ബെര്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോ-കോസ്റ്റ് കാരിയര്‍ ഫ്ളെയര്‍ എയര്‍ലൈന്‍സ്. ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഓണ്‍-ടൈം ഗ്യാരണ്ടി(OTG) പ്രോഗ്രാം ആരംഭിക്കും.
OTG പ്രോഗ്രാം വഴി flyfair.com വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ഫ്ളൈറ്റ് ഒരു മണിക്കൂറിലധികം വൈകുകയോ പുറപ്പെടുന്നതിന് 72 ദിവസത്തിനുള്ളില്‍ റദ്ദാക്കുകയോ ചെയ്താല്‍ 60 ഡോളര്‍ വൗച്ചര്‍ ലഭിക്കും. ഈ വൗച്ചറിന് 60 ദിവസത്തേക്ക് മാത്രമാണ് കാലാവധി. കൂടാതെ, ഈ വൗച്ചറുകള്‍ കൈമാറ്റം ചെയ്യാനാകില്ല. 18 വയസ്സിന് താഴെ പ്രായമുള്ള യാത്രക്കാര്‍ക്ക് വൗച്ചര്‍ യോഗ്യമല്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു.







