dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

ഭവന പ്രതിസന്ധി: കാനഡയിൽ 39 ശതമാനം പുതിയ കുടിയേറ്റക്കാർ താമസസ്ഥലം മാറുന്നു

Reading Time: < 1 minute

കാനഡയിൽ കുടിയേറി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടവർക്ക് തിരിച്ചടിയായി ജീവിതച്ചെലവ്. കഴിഞ്ഞ വർഷങ്ങളിൽ റെക്കോർഡ് ഉയരത്തിലാണ് കാനഡ കുടിയേറ്റം കണ്ടത്. എന്നാൽ കുറഞ്ഞ അവസരങ്ങൾ, കുറഞ്ഞ വേതനം, ഉയർന്ന നികുതികൾ, ഭവനചെലവ് എന്നിവ കാരണം പകുതിയിലേറെ പേരും രാജ്യം വിടുകയാണ്. അഞ്ചിൽ രണ്ട് പേർ താമസിക്കുന്ന പ്രവിശ്യ തന്നെ വിടുകയാണെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ ഡാറ്റ, കനേഡിയൻമാർ കൂടുതലും ആൽബർട്ടയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. വരും വർഷങ്ങളിൽ ഈ ട്രെൻഡ് വർദ്ധിച്ചേക്കാം. സ്ഥലംമാറ്റം പരിഗണിക്കുന്നവരിൽ കൂടുതലും സമീപകാലത്ത് കാനഡയിൽ എത്തിയവരാണ്. 10-ൽ മൂന്ന് കനേഡിയൻമാരും (28%) ഭവനചെലവ് കാരണമാണ് തങ്ങളുടെ പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ നിര്ബന്ധിതരാകുന്നത്. ഡൗണ്ടൗൺ ടൊറൻ്റോയിൽ, 44 ശതമാനം പേർ താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 22 ശതമാനം പേർ പരിഗണനയിലാണെന്നും പറയുന്നു. മെട്രോ വാൻകൂവറിൽ മൂന്നിൽ ഒരാൾക്ക് (33%) ദീർഘകാലമായി താമസിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല. പത്തിൽ മൂന്ന് (28%) കനേഡിയൻമാർ പറയുന്നത് നിലവിലെ ഭവന ചെലവ് കാരണം തങ്ങൾ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന്.
അതിവേഗം ഉയരുന്ന ഭവന ചെലവ് സമീപ വർഷങ്ങളിൽ കുടിയേറ്റക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വർഷം ഉയർന്ന പലിശനിരക്ക് പിടിച്ചുനിന്നതിനാൽ ഭവന വിപണി ഒരു പരിധിവരെ തണുത്തു. എന്നാൽ ബാങ്ക് ഓഫ് കാനഡ ഇപ്പോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പകരം നിരക്ക് കുറയ്ക്കാൻ നോക്കുന്നതോടെ ചെലവ് വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളമുള്ള ഭവന വിലകളുടെ വർദ്ധനവ് മന്ദഗതിയിലാണെങ്കിലും, രാജ്യത്തുടനീളം വാടക വർദ്ധിക്കുന്നത് തുടരുകയാണ്. ചില പ്രവിശ്യകളിൽ വർഷാവർഷം ശരാശരി വാടകയിൽ 17 ശതമാനത്തിലധികം വർദ്ധനവ് കാണുന്നു.

Leave a comment

Your email address will not be published. Required fields are marked *