കാനഡയിലെ മലയാളികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് ബാരി മല്ലു ബാഡ്മിന്റൺ ക്ലബ്. 40 ടീമുകൾ പങ്കെടുത്ത ഇന്റർമീഡിയേറ്റ് ലെവൽ ബാഡ്മിന്റൺ ടൂർണമെന്റിൽ “മനു and രവി” ഹാമിൽട്ടൺ ടീം ഒന്നാം സ്ഥാനവും 500$ ക്യാഷ് പ്രൈസും ട്രോഫിയും “ ബാബിൻ and വിശാൽ” പീറ്റർബ്രോ ടീം രണ്ടാം സ്ഥാനവും 250$ ക്യാഷ് പ്രൈസ് ഉം ട്രോഫിയും, “ബെൻ and ജീവ” ബാരി ടീം മൂന്നാം സ്ഥാനവും 151$ ക്യാഷ് പ്രൈസും ട്രോഫിയും, “അർജുൻ and വൈശാഖ്” കിച്ചനർ ടീം നാലാം സ്ഥാനവും 100$ ക്യാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി. “സോണി and എബിൻ”സഡ്ബറി, ജിൻസൻ and പരസ് , “ഇവോ and ലിയോൺ” ബാരി , “ജിമ്മി and ലോകേഷ്” കനേഡിയൻ ലയൺസ് ക്ലബ് മിസ്സിസാഗ ടീമുകൾ 5-8 വരെയുള്ള സ്ഥാനങ്ങൾ സ്വന്തമാക്കി.

കാണികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിക്കുള്ള സമ്മാനവും ഇൻസ്റ്റഗ്രാം give away വിജയികൾക്കുള്ള സമ്മാനവും ഏപ്രിൽ 6 നു അനൗൺസ് പ്രഖ്യാപിക്കുകയും നല്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.







