ഓൺലൈൻ വാർത്താ നിയമത്തിൽ നിന്ന് ഗൂഗിളിന് അഞ്ച് വർഷത്തെ ഇളവ് അനുവദിച്ച് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ(സിആർടിസി). കൂടാതെ കനേഡിയൻ വാർത്താ ഔട്ട്‌ലെറ്റുകൾക്ക് ൽകാനുള്ള 100 മില്യൺ ഡോളർ 60 ദിവസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. കനേഡിയൻ ജേർണലിസം കളക്ടീവിനെ വാർത്താ ഏജൻസികൾക്ക് പണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയതായും സിആർടിസി വ്യക്തമാക്കി.
ഓൺലൈൻ വാർത്താ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രതിവർഷം 100 ദശലക്ഷം ഡോളർ കനേഡിയൻ വാർത്താ പ്രസാധകർക്ക് നൽകാൻ Google കഴിഞ്ഞ വർഷം സമ്മതിച്ചിരുന്നു.
ആർടിസിയുടെ തീരുമാനത്തിൽ സന്തോഷിക്കുന്നതായി നൂറുകണക്കിന് പ്രസാധകരെ പ്രതിനിധീകരിക്കുന്ന ന്യൂസ് മീഡിയ കാനഡ പ്രസ്താവനയിൽ പറഞ്ഞു. ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃ കമ്പനിയായ മെറ്റയ്ക്ക് ഗൂഗിളിൻ്റെ പാത പിന്തുടരാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.







