dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഇസ്ലമോഫോബിയയെ ചെറുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കാനഡ

Reading Time: < 1 minute

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം കാനഡയിലുടനീളം വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്ലമോഫോബിയയെ ചെറുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. സുരക്ഷിതമായ കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിനായി ഇസ്ലാമോഫോബിയ-മോട്ടിവേറ്റഡ് ഇന്‍സിഡന്റ് റിപ്പോര്‍ട്ടിംഗ് ടൂള്‍ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കനേഡിയന്‍ റേസ് റിലേഷന്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസിന്റെ സഹകരണത്തോടെയുമാണ് ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്ലാം വിശ്വാസികള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും മുസ്ലിം കമ്മ്യൂണിറ്റി സഹായവും പിന്തുണയും നല്‍കാന്‍ ഈ ആപ്പിലൂടെ കഴിയുമെന്ന് ദാര്‍ അല്‍-തൗഹീദ് ഇസ്ലാമിക് സെന്ററിലെ ഇമാം ഇബ്രാഹിം ഹിന്ദി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *