dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

2025-ൽ കാനഡയിൽ ജീവിക്കുക ദുഷ്കരം; നാലംഗ കുടുംബം ഭക്ഷണത്തിനായി 800 ഡോളറിലധികം ചെലവഴിക്കേണ്ടി വരും

Reading Time: < 1 minute

2025-ൽ കാനഡയില്‍ നാലംഗ കുടുംബം ഭക്ഷണത്തിനായി 800 ഡോളറിലധികം ചെലവഴിക്കേണ്ടി വരുമെന്ന് കാനഡ ഫുഡ് പ്രൈസ് റിപ്പോര്‍ട്ട്. ഭക്ഷണ വില ശരാശരിയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിക്കും. ഡല്‍ഹൗസി യൂണിവേഴ്‌സിറ്റി, ഗ്വാള്‍ഫ് യൂണിവേഴ്‌സിറ്റി, സസ്‌ക്കാച്ചെവന്‍ യൂണിവേഴ്‌സിറ്റി, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2025 ല്‍ ഒരു കുടുംബം 16,833 ഡോളര്‍ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു.
ഭക്ഷ്യവില വര്‍ധനയ്ക്ക് പ്രധാന കാരണമായി കാലാവസ്ഥാ സംഭവങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, പുതിയ കുടിയേറ്റ നയങ്ങള്‍, യുഎസ് തെരഞ്ഞെടുപ്പ്, വിനിമയ, പലിശ നിരക്കുകള്‍ എന്നിവയാണെന്നും റിപ്പോർട്ട് പറയുന്നു.
കാനഡയിലും യുഎസിലും മാംസ വില ഉയരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്നിയിറച്ചി വില ഉയരുകയാണ്. കാനഡയിലാണ് സപ്ലൈ നിയന്ത്രിക്കുന്നത്. ഏവിയന്‍ ഫ്‌ളൂ കാരണം വില കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാള്‍ബോയിസ് കൂട്ടിച്ചേര്‍ത്തു. 
ഡോളറിനെ ആശ്രയിച്ചാണ് പച്ചക്കറി വില ഉയരുന്നത്. അതേസമയം, പാലുല്‍പ്പന്നങ്ങളുടെ വില സ്ഥിരമായി തുടരുമെന്നാണ് പ്രതീക്ഷ. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിനും വില ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *